Breaking News

പോസ്റ്റർ നശിപ്പിച്ചു

നീലേശ്വരം കരുവാച്ചേരിയിൽ യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താന്റെ പോസ്റ്റർ നശിപ്പിച്ചു.
പിഡബ്ല്യുഡി ഓഫീസിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിന്റെ മതിലിൽ ഒട്ടിച്ച പ്രചാരണ പോസ്റ്ററുകൾ ആണ് ടാർ പുരട്ടിയും ചിലത് വലിച്ചു കീറിയും നശിപ്പിച്ചത്. മദ്യപരായ സിപിഎം പ്രവർത്തകരാണ് അത്രിക്രമം കാട്ടിയതെന്ന് ഭാരതീയ ദലിത് കോൺഗ്രസ് കാസറഗോഡ് ജില്ലാ സെക്രട്ടറി കരുവാച്ചേരിയിലെ സഞ്ജീവൻ മടിവയൽ നീലേശ്വരം പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

No comments