Breaking News

വിജ്ഞാന വികസന സദസ് മാർച്ച്‌ 31ന്

നീലേശ്വരം തെരു സാമൂഹ്യക്ഷേമ വായനശാലയിൽ മാർച്ച് 31 ന് വിജ്ഞാന വികസന സദസ് ഒരുക്കും. വൈകുന്നേരം 3 മണിക്ക് വായനശാല ഹാളിൽ ഗ്രന്ഥശാലാ പ്രവർത്തകൻ പി.ഗോപാലകൃഷ്ണൻ പട്ടേന ഉദ്ഘാടനം ചെയ്യും. ഗ്രന്ഥാലയം പ്രസിഡന്റ് കെ.വി.രവീന്ദ്രൻ അധ്യക്ഷത വഹിക്കും. ലൈബ്രറി കൗൺസിൽ നീലേശ്വരം മേഖലാ സമിതി കൺവീനർ ടി.വി. സജീവൻ സംബന്ധിക്കും. ഗ്രന്ഥാലയം ജോയിന്റ് സെക്രട്ടറി കെ.ടി.ഭരതൻ സ്വാഗതവും ലൈബ്രേറിയൻ കെ. ഉഷ നന്ദിയും പറയും.

No comments