Breaking News

സഹവാസ ക്യാമ്പ് തുടങ്ങി

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കാഞ്ഞങ്ങാട് മേഖല സഹവാസ ക്യാമ്പിന് നീലേശ്വരം പാലായി എഎൽപി സ്കൂളിൽ തുടക്കമായി.
സംഘടനാ വിദ്യാഭ്യാസം ലക്ഷ്യമിട്ട് നടക്കുന്ന ക്യാമ്പ് മുൻ ജനറൽ സെക്രട്ടറി വി.വി.ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിസന്റ് വി.ഗോപി അധ്യക്ഷത വഹിച്ചു. നീലേശ്വരം നഗരസഭ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ടി.പി. ലത, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കാസറഗോഡ് ജില്ലാ പ്രസിഡന്റ് വി.ടി. കാർത്യായനി, പാലായി സ്കൂൾ ഹെഡ്മാസ്റ്റർ കെ.വി.രാജീവൻ എന്നിവർ പ്രസംഗിച്ചു. സംഘാടക സമിതി ചെയർമാൻ ടി. കുഞ്ഞിക്കണ്ണൻ സ്വാഗതവും കൺവീനർ പി.യു.ചന്ദ്രശേഖരൻ നന്ദിയും പറഞ്ഞു.

No comments