കുരിശിന്റെ വഴി പ്രദക്ഷിണം നടത്തി
ദുഃഖവെള്ളിയാഴ്ച ദിനമായ ഇന്ന് യേശുദേവന്റെ പീഡാനുഭവ സ്മരണയിൽ നീലേശ്വരത്ത് കുരിശിന്റെ വഴി പ്രദക്ഷിണം നടത്തി.
നീലേശ്വരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ ഇടവക വികാരി ഫാ. ആൻസിൽ പീറ്ററിന്റെ കാർമികത്വത്തിലാണ് ചടങ് നടന്നത്. ചിറപ്പുറം സെമിത്തേരിക്ക് സമീപം തുടങ്ങി കോൺവെന്റ് ജംങ്ഷനിൽ സമാപിച്ചു. നിരവധി വിശ്വാസികൾ കുരിശിന്റെ വഴിയിൽ സംബന്ധിച്ചു.
No comments