Breaking News

ചെലവ് നിരീക്ഷകൻ ജില്ലാ തല മീഡിയ സെന്റർ സന്ദർശിച്ചു

ലോകസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കാസര്‍കോട് പാർലിമെൻ്റ് മണ്ഡലത്തിലെത്തിയ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകന്‍ ആനന്ദ് രാജ് വിദ്യാനഗർ ജില്ലാ ഇൻഫർമേഷൻ ഓഫീസിലെ ജില്ലാ തല മീഡിയ സെന്റര്‍ സന്ദര്‍ശിച്ചു. സാമൂഹിക മാധ്യമങ്ങളിൽ
ജാഗ്രതയോടെ നിരീക്ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വിവിധ അച്ചടി ദൃശ്യ, ഡിജിറ്റൽ മാധ്യമങ്ങളും സമൂഹികമാധ്യമങ്ങളും നിരീക്ഷിച്ചുവരുന്ന മീഡിയ സെന്റര്‍ പ്രവര്‍ത്തകരോട് നിരീക്ഷകന്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. എം.സി.എം.സി മെമ്പര്‍ സെക്രട്ടറി ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനന്‍ മീഡിയ സെന്ററിന്റെയും മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിങ് കമ്മറ്റിയുടേയും സോഷ്യല്‍ മീഡിയ സെല്ലിന്റെയും പ്രവർത്തനങ്ങൾ വിശദീകരിച്ചു. എക്‌സ്‌പെന്‍ഡിച്ചര്‍ നോഡല്‍ ഓഫീസര്‍ വി.ചന്ദ്രന്‍, എം.സി.എം.സി അംഗമായ പ്രൊഫ.വി. ഗോപിനാഥന്‍, ഒബ്സര്‍വ്വേഴ്സ് നോഡല്‍ ഓഫീസര്‍ ലിജോ ജോസഫ്, എം.സി.എം.സി വിഭാഗം വിവർത്തകരായ അധ്യാപകർ, എം.സി.എം.സി ജീവനക്കാർ തുടങ്ങിയവര്‍ പങ്കെടുത്തു.

No comments