Breaking News

നീലേശ്വരം കോട്ടപ്പുറത്ത് എൽഡിഎഫ് നീലേശ്വരം വെസ്റ്റ് ലോക്കൽ കമ്മിറ്റി ജനകീയ കൂട്ടായ്മ നടത്തി.

നീലേശ്വരം കോട്ടപ്പുറത്ത് എൽഡിഎഫ് നീലേശ്വരം വെസ്റ്റ് ലോക്കൽ കമ്മിറ്റി ജനകീയ കൂട്ടായ്മ നടത്തി. 
പൗരത്വ ദേദഗതി ബില്ലിനെതിരെയാണ് കൂട്ടായ്മയൊരുക്കിയത്. കാസറഗോഡ് പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി എം.വി.ബാലകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഐഎൻഎൽ കാസറഗോഡ് ജില്ലാ വൈസ് പ്രസിഡന്റ് ഷംസുദ്ദീൻ അരിഞ്ചിര അധ്യക്ഷത വഹിച്ചു. എൽഡിഎഫ് തൃക്കരിപ്പൂർ മണ്ഡലം കൺവീനർ സാബു എബ്രഹാം, നീലേശ്വരം നഗരസഭാ ചെയർപേഴ്സൺ ടി.വി.ശാന്ത, വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി, നഗരസഭ മുൻ ചെയർമാൻ പ്രഫ.കെ.പി.ജയരാജൻ, ഐഎൻഎൽ തൃക്കരിപ്പൂർ പ്രൊഫ.കെ.പി.ജയരാജൻ, ഐഎൻഎൽ തൃക്കരിപ്പൂർ മണ്ഡലം പ്രസിഡന്റ് റസാഖ് പുഴക്കര, പി.വിജയകുമാർ, ടി.വി. ഭാസ്കരൻ എന്നിവർ പ്രസംഗിച്ചു.

No comments