Breaking News

അണ്ടർ 16 ക്രിക്കറ്റ് കാസറഗോഡ് ജില്ലാ ടീമിലേക്ക് നീലേശ്വരം പൊടോത്തുരുത്തിയിലെ സങ്കീർത്ത്.കെ.സനോജ്

അണ്ടർ 16 ക്രിക്കറ്റ് കാസറഗോഡ് ജില്ലാ ടീമിലേക്ക് നീലേശ്വരം പൊടോത്തുരുത്തിയിലെ സങ്കീർത്ത്.കെ.സനോജ് തിരഞ്ഞെടുക്കപ്പെട്ടു.
30 അംഗ ടീമിലാണ് സങ്കീർത്ത് ഇടം പിടിച്ചത്. സനോജ് പൊടോത്തുരുത്തിയുടെയും കെ.വി. രാഗിലയുടെയും മകനാണ്. നീലേശ്വരം രാജാസ് ഹയർസെക്കന്ററി സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്. ഏപ്രിൽ 2ന് കാസറഗോഡ് മുൻസിപ്പൽ സ്‌റ്റേഡിയത്തിൽ കോച്ചിങ്ങ് ക്യാമ്പ് തുടങ്ങും. എം.വി. അശോകന് കീഴിൽ നീലേശ്വരം ക്രിക്കറ്റ് അക്കാദമിയിലാണ് പരിശീലിക്കുന്നത്. കഴിഞ്ഞ വർഷം അണ്ടർ 14 ജില്ലാ ടീമിലും സങ്കീർത്ത് ഉണ്ടായിരുന്നു.

No comments