Breaking News

പുസ്തക സംവാദം സംഘടിപ്പിച്ചു

നീലേശ്വരം അഴിത്തല പി ടി തോമസ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ എ സി കണ്ണൻ നായരുടെ പൂത്തുലഞ്ഞ പൂമരം എന്ന പുസ്തകത്തിനെ കുറിച്ച് സംവാദം സംഘടിപ്പിച്ചു. എഴുത്തുകാരനും, സാമൂഹികപ്രവർത്തനുമായ രാമകൃഷ്ണൻ മോനാച്ച നേതൃത്വം നൽകി. ചടങ്ങിൽ ഗ്രന്ഥാലയം പ്രസിഡണ്ട്‌ സുഗുണൻ ഓരി അധ്യക്ഷൻ വഹിച്ചു. രഞ്ജിനി ജയേഷ് സ്വാഗതം പറഞ്ഞു. വാർഡ് കൗൺസിലർ ടി.പി ലത, രാഘവൻ കുളങ്ങര എന്നിവർ ആശംസകൾ അർപ്പിച്ചു. അനിൽ പള്ളികണ്ടം നന്ദി രേഖപ്പെടുത്തി.

No comments