Breaking News

വനിതാ ദിനാഘോഷം നടത്തി

ചീമേനി പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ വനിതാ ദിനാഘോഷം നടത്തി. ഉദ്ഘാടനം പ്രമുഖ അഭിഭാഷക ആലീസ് കൃഷ്ണൻ നിർവ്വഹിച്ചു. കാസറഗോഡ് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ജയരാജ്‌ പി കെ മുഖ്യപ്രഭാഷണം നടത്തി. പെരിങ്ങോം വയക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും തെങ്ങ് കയറ്റ തൊഴിലാളിയുമായ ബിന്ദു രാജൻ കുട്ടി , നാട്ടിലെ പഴയ തലമുറയിലെ മേലാൻകോട്ട് കല്ല്യാണി, ഉണ്ടച്ചി കര്യപ്പ്, കാർത്യായണി പട്ടോളി എന്നിവർ ജീവിതാനുഭവങ്ങൾ പങ്കുവെച്ചു. യോഗത്തിൽ ഗ്രാമപഞ്ചായത്ത് മെമ്പർ എം ശ്രീജ അധ്യക്ഷത വഹിച്ചു. വിലാസിനി ടീച്ചർ സ്വാഗതവും പ്രഭ ടീച്ചർ നന്ദിയും പറഞ്ഞു. കലാപരിപാടികളും നടന്നു.

No comments