Breaking News

തീവണ്ടി തട്ടി മരിച്ചത് ബംഗാൾ സ്വദേശികൾ

കാഞ്ഞങ്ങാട് അതിഞ്ഞാൽ മാപ്പിള സ്കൂളിന് സമീപം തീവണ്ടി തട്ടിമരിച്ച അന്യസം സ്ഥാന യുവാക്കളെ തിരിച്ചറിഞ്ഞു. വെസ്റ്റ് ബംഗാൾ നാദിയനാസിർപൂർ സ്വദേശികളായ ദീൻമുഹമ്മദ് മാലിഖിൻ്റെ മകൻ സന്തുമാലിഖ്(32), മൊയ്‌തീൻ ഷെയ്‌ഖിൻ്റെ മകൻ ഫാറൂഖ് ഷെയ്ക്ക്(23) എന്നിവരാണ് തീവണ്ടിതട്ടി മരിച്ചത്. കൊളവയലിൽ ക്വാർട്ടേഴ്സിൽ താമസക്കാരായ ഇരുവരും മൊബൈൽഫോണിൽ സംസാരി ച്ചുകൊണ്ട് നടന്നുവരിക്കുകയായിരുന്നു. ഇരുപാളങ്ങളിലൂടെയും വന്ന തീവണ്ടികൾ ഇവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇന്നലെ രാത്രി ഏഴരയോടെയാണ് അപ കടം ഉണ്ടായത്. ഇവരുടെ ഫോണുകൾ അപകടത്തിൽ പൊട്ടിചിതറിയിരുന്നു. രാത്രി വൈകിയും ഇരുവരും തിരിച്ചെത്താത്തിനെതുടർന്ന് കൂടെ താമസിക്കുന്നവർ തിരച്ചിൽ നടത്തി യപ്പോഴാണ് മരിച്ച ഇരുവരെയും തിരിച്ചറിഞ്ഞത്. ഹോസ്‌ദുർ ഗ് പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

No comments