മരിച്ച നിലയിൽ കണ്ടെത്തി
നീലേശ്വരത്തെ ആദ്യകാല ഓട്ടോ, ടാക്സി ഡ്രൈവർ ചി റപ്പുറത്തെ എ.മൊയ്തുവിനെ യാണ്(50) പാലക്കാട്ട് ചീർമ്മ ക്കാവിനടുത്ത് ഓട്ടോ ടെമ്പോയിൽ മരിച്ച നിലയിൽ കണ്ട ത്തിയത്. ഇന്നലെ രാത്രി ഏറെവൈകി യും വീട്ടിൽ എത്താത്തതിനെ തുടർന്ന് ബന്ധുക്കൾ തിരച്ചിൽ നടത്തിയപ്പോഴാണ് ചീർമ്മക്കാവിനടുത്ത് റോഡരികിൽ ഓട്ടോ ടെമ്പോയ്ക്കുള്ളിൽ മൊയ്‌തുവിനെ അബോധാവസ്ഥയിൽ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടി രുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയിക്കുന്നു. നീലേശ്വരത്തെ ആദ്യകാല ഓട്ടോ, ടാക്സി ഡ്രൈവറാണ് മൊയ്തു. നീലേശ്വരത്തെ ആദ്യകാല സൈക്കിൾ ഷോപ്പ് ഉടമ ചിറപ്പുറത്തെ എൻ.കുഞ്ഞബ്ദുള്ള - ആയിഷ ദമ്പതികളുടെ മകനാണ്. ഭാര്യ: സുമയ്യ (കല്ലൂരാവി). മക്കൾ: മുഹമ്മദ് ഇജാസ് (ഗൾഫ്), നഹല (വിദ്യാർത്ഥിനി). സഹോദരങ്ങൾ: നസീർ (ഓട്ടോറിക്ഷ ഡ്രൈവർ നീലേശ്വരം), റസിയ, നസീമ, സെറീന (മൂവരും ചിറപ്പുറം), സമീറ (ചായ്യോത്ത്).
No comments