
നീലേശ്വരം ജനമൈത്രീ ശിശു സൗഹൃദ പോലീസിന്റെ നേതൃത്വത്തിൽ നീലേശ്വരം നഗരസഭ കുടുംബശ്രീ സി ഡി എസ് ന്റെ സഹകരണത്തോടെ സ്വയം പ്രതിരോധ പരിശീലന ക്ലാസ്സ് *ജ്വാല 2.0* സംഘടിപ്പിച്ചു. നീലേശ്വരം വ്യാപാര ഭവനിൽ നടന്ന പരിപാടി ജനമൈത്രീ ബീറ്റ് ഓഫീസ്സർ പ്രദീപൻ കോതോളിയുടെ അധ്യക്ഷതയിൽ സി ഡി എസ് ചെയർ പേഴ്സൺ സന്ധ്യ പി.എം ഉദ്ഘാടനം ചെയ്തു. ജനമൈത്രി ബീറ്റ് ഓഫീസ്സർ സുപ്രിയ കെ.വി സ്വാഗതവും ജനമൈത്രീ വളണ്ടിയർ ശാരദ ചന്ദ്രൻ നന്ദിയും പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥരായ സജിത . ടി. വി , പ്രസീത സി പി കെ , രമ്യ. പി.പി, ഗീഷ്മ . കെ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
No comments