ആഘോഷകമ്മിറ്റി രൂപീകരിച്ചു
നീലേശ്വരം പുതുക്കൈ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ 19 വർഷത്തെ ഇടേവേളയ്ക്ക് ശേഷം നടത്തുന്ന പെരുങ്കളിയാട്ടത്തിന് ആഘോഷ കമ്മിറ്റി രൂപീകരിച്ചു. തന്ത്രിമാരായ കക്കാട്ട് കിഴക്കേയില്ലത്ത് നാരായണ പട്ടേരി, മേക്കാട്ട് ഇല്ലത്ത് കേശവ പട്ടേരി എന്നിവർ ഭദ്രദീപം കൊളുത്തി. രാജ്‌മോഹൻ ഉണ്ണിത്താൻ എംപി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. ഇ. ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷത വഹിച്ചു. കരിവെള്ളൂർ വല്യച്ഛൻ പ്രമോദ് കോമരം അനുഗ്രഹ പ്രഭാഷണം നടത്തി. കാസറഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ മുഖ്യാതിഥിയായി. ക്ഷേത്ര ഭരണ സമിതി സെക്രട്ടറി വി.കൃഷ്ണൻ, ട്രഷറർ എം.വി.വിജയൻ ബജറ്റും അവതരിപ്പിച്ചു. മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രീത, നീലേശ്വരം നഗരസഭ കൗൺസിലർ കെ.വി.ശശികുമാർ, കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർ എൻ. വി.രാജൻ, കെ.വേണുഗോപാലൻ നമ്പ്യാർ, ക്ഷേത്രം കോയ്മ മാരായ പാട്ടത്തിൽ നാരായണൻ മാസ്റ്റർ, ഐക്കോടൻ രാമചന്ദ്രൻ നായർ, നീലേശ്വരം പ്രസ്‌ഫോറം പ്രസിഡന്റ് സേതു ബങ്കളം, രാഷ്ട്രീയ നേതാക്കളായ സന്തോഷ് മോനാച്ച, അഡ്വ.പി.വി.സുരേഷ്, എം. പ്രശാന്ത്, സി.രാധാകൃഷ്ണൻ, ടി. അസീസ്, സുരേഷ് പുതിയേടത്ത്, നീലേശ്വരം മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് കെ.വി.സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു. ക്ഷേത്രം ഭരണ സമിതി പ്രസിഡന്റ് കെ.വി.ദിനേശൻ സ്വാഗതവും വൈസ് പ്രസിഡന്റ് വി.കെ.സതീഷ് ചന്ദ്രൻ നന്ദിയും പറഞ്ഞു. 2025 ഫെബ്രുവരി 7 മുതൽ 10 വരെയാണ് പെരുങ്കളിയാട്ടം. സമാപന ദിവസം ഒരേ സമയം മുച്ചിലോട്ട് ഭഗവതിയുടെ 2 തിരുമുടികൾ ഉയരുന്നുവെന്ന അപൂർവതയും പുതുക്കെ മുച്ചിലോട്ട് പെരുങ്കളിയാട്ടത്തിനുണ്ട്.
ഭാരവാഹികൾ: പാട്ടത്തിൽ നാരായണൻ മാസ്റ്റർ (ചെയർമാൻ), ക്ഷേത്രം പ്രസിഡന്റ് കെ.വി.ദിനേശൻ (വർക്കിങ് ചെയർമാൻ), ക്ഷേത്രം സെക്രട്ടറി വി.കൃഷ്ണൻ (ജനറൽ കൺവീനർ), ക്ഷേത്രം ട്രഷറർ എം.വി. വിജയൻ (ട്രഷ). 32 സബ് കമ്മിറ്റികളും രൂപീകരിച്ചു. ആഘോഷ കമ്മിറ്റി രൂപീകരണ യോഗത്തിൽ നൂറു കണക്കിനാളുകൾ സംബന്ധിച്ചു.

No comments