Breaking News

പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിദ്യാലയത്തിന്റെ ശിവരാത്രിയാഘോഷ പരിപാടികൾക്ക് തുടക്കം

പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിദ്യാലയത്തിന്റെ ശിവരാത്രിയാഘോഷ പരിപാടികൾക്ക് നീലേശ്വരം സെന്ററിൽ തുടക്കം.
ചരിത്രാധ്യാപകനും ആധ്യാത്മികപ്രവർത്തകനുമായ പ്രൊഫ.സി.പി.രാജീവൻ ഉദ്ഘാടനം ചെയ്തു. ബ്രഹ്മകുമാരി സുമാജി അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് സെന്റർ ഇൻ ചാർജ് ബ്രഹ്മകുമാരി ആശ പ്രഭാഷണം നടത്തി. ശ്യാംബാബു വെള്ളിക്കോത്ത്, ബ്രഹ്മകുമാരി സിന്ധു, ബ്രഹ്മകുമാരി ദ്രാക്ഷായണി എന്നിവർ പ്രസംഗിച്ചു. പ്രശാന്ത് ശിവസ്തുതി ചൊല്ലി. ക്ലാസും ധ്യാന പരിശീലനവും നടന്നു. കാഞ്ഞങ്ങാട് സെന്ററിലെ ശിവരാത്രിയാഘോഷം 8 ന് ഉച്ചയ്ക്ക് 11.30 ന് മേലാങ്കോട്ട് നടക്കും. ശിവരാത്രിയാഘോഷ പരിപാടികൾ വിവിധ കേന്ദ്രങ്ങളിലായി ഒരു മാസം നീണ്ടു നിൽക്കും.

No comments