നീലേശ്വരം തളിയിൽ ശ്രീ നീലകണ്ഠേശ്വര ക്ഷേത്രത്തിൽ നടന്നു വരുന്ന ഉത്സവാഘോഷത്തിന്റെ ഭാഗമായി ഇന്ന് തിരുവഷ്ടമി ആഘോഷിച്ചു.
അരയി ചേരിക്കല്ല് നിവാസികൾ തിരുമുൽക്കാഴ്ചയുമായി കിലോമീറ്ററുകൾ താണ്ടി ക്ഷേത്രത്തിലെത്തി. ക്ഷേത്രനടയിൽ തിരുമുൽക്കാഴ്ച സമർപ്പിച്ചു. തെരു അഞ്ഞൂറ്റമ്പലം വീരർകാവ് ദേവസ്വത്തിൽ നിന്നുള്ള അയ്യണയും ഒറ്റയും സമർപ്പണവും നടന്നു. നാളെ രാത്രി 7 മണിക്ക് പ്രാദേശിക കലാകാരന്മാരുടെ നൃത്തസന്ധ്യ അരങ്ങേറും.
നീലേശ്വരം തളിയിൽ ശ്രീ നീലകണ്ഠേശ്വര ക്ഷേത്രോത്സവം: അരയി ചേരിക്കല്ല് നിവാസികൾ തിരുമുൽക്കാഴ്ചയുമായെത്തി
Reviewed by test
on
March 03, 2024
Rating: 5
No comments