പുസ്തകം പ്രകാശനം ചെയ്തു
പുരോഗമന കലാസാഹിത്യ സംഘം നീലേശ്വരം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപേന്ദ്രൻ മടിക്കൈയുടെ മരണാസക്തൻ എന്ന നോവൽ പ്രകാശനം ചെയ്തു.
എഴുത്തുകാരൻ അശോകൻ ചരുവിൽ ബാബു പെരിങ്ങേത്തിന് നൽകി പ്രകാശനം നിർവഹിച്ചു. പി.വി.കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. സിജോ.എം.ജോസ് പുസ്തകപരിചയം നടത്തി. ബിന്ദു മരങ്ങാട്. ഡോ.എൻ.പി.വിജയൻ, പുകസ നീലേശ്വരം ഏരിയ പ്രസിഡന്റ് കെ.വി.ദാമോദരൻ, ബാലഗോപാലൻ കാഞ്ഞങ്ങാട്, നാരായണൻ അമ്പലത്തറ, വേണുഗോപാലൻ ചുണ്ണംകുളം, നീലേശ്വരം പ്രസ്ഫോറം പ്രസിഡന്റ് സേതു ബങ്കളം, മടിക്കൈ ഉണ്ണികൃഷ്ണൻ, ഇ.കെ. സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു. ഉപേന്ദ്രൻ മടിക്കൈ മറുപടി പ്രസംഗം നടത്തി. ഡോ.കെ.വി. സജീവൻ സ്വാഗതവും യു.ഉണ്ണികൃഷണൻ നന്ദിയും പറഞ്ഞു.

No comments