Breaking News

വനിതാ പുരസ്‌കാരം വിതരണം ചെയ്തു

കാൻഫെഡ് -ശാസ്ത്ര ജില്ലാ സമിതി സംയുക്താഭിമുഖ്യത്തിൽ വനിത ദിനാചരണം സംഘടിപ്പിച്ചു. സാമൂഹ്യ പ്രവർത്തക ടി വി സരസ്വതി ടീച്ചറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് പരിപാടിയുടെ ഉത്ഘാടനവും മികച്ച വനിതയായി തിരഞ്ഞെടുക്കപ്പെട്ട വനിത സംരഭക ശരണ്യ സതീശന് സൗമിനി നാരായണൻ സ്മാരക വനിത പുരസ്കാര വിതണവും നീലേശ്വരം നഗരസഭ കൗൺസിലർ ഇ ഷജീർ നടത്തി. വിജയകുമാർ ഹരിപുരം മുഖ്യ പ്രഭാഷണം നടത്തി.ഇ.വി പത്മനാഭൻ, സുരേഷ് സ്വാമി മുക്ക്,ഗ്രേസി, സതീശൻ, സീത, കുഞ്ഞികൃഷ്ണൻ, സുധാകരൻ, വിജയൻ എം എന്നിവർ ആശംസപ്രസംഗം നടത്തി. ഡോ. ടി.എം സുരേന്ദ്രനാഥ് സ്വാഗതവും ബിന്ദു രതീഷ് നന്ദിയും പറഞ്ഞു.

No comments