Breaking News

കച്ചേരികടവ് പാലത്തിന്റെ നിർമാണ ഉദ്ഘാടനം ചെയ്തു

നീലേശ്വരം കച്ചേരി കടവ് പാലത്തിന്റെ നിർമ്മാണ ഉദ്ഘാടനം മാർച്ച് 11ന് രാവിലെ 11 30ന് നടക്കും. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
കച്ചേരികടവ് പാലത്തിന്റെ നിർമ്മാണത്തിനും രാജാറോഡ് നവീകരണ ത്തിനുമായി 2017-18 സാമ്പത്തിക വർഷത്തെ ബഡ്ജറ്റിലാണ് 40 കോടി രൂപ വകയിരുത്തിയത്. പാലത്തിന്റെ ഇൻവെസ്റ്റിഗേഷൻ പ്രവർത്തികൾ, ഡിസൈന്‍ , എസ്റ്റിമേറ്റും, മറ്റ് അനുബന്ധ രേഖകൾ കൂടി ഉൾപ്പെടുത്തി വിശദ പദ്ധതി റിപ്പോർട്ട് സാമ്പത്തികാനുമതി ലഭിക്കുന്നതിനായി പിഡബ്ല്യുഡി ബ്രിഡ്ജസ് ഡിവിഷൻ കണ്ണൂരിന്റെ കീഴിൽ പൂർത്തീകരിച്ച് കിഫ്ബിക്ക് സമർപ്പിച്ചു.
അംഗീകാരത്തിനായി സമർപ്പിച്ച വിശദമായ പദ്ധതി റിപ്പോർട്ട് കിഫ്ബി പരിശോധിക്കുകയും കിഫ്ബി മാതൃകയിലുള്ള വിശദമായ പദ്ധതി രൂപരേഖ പുതുക്കി സമർപ്പിക്കുവാൻ ആവശ്യപ്പെടുകയും ഉണ്ടായി. പിന്നീട് നിർദ്ദിഷ്ട പാലത്തിന്റെ നിർമ്മാണ മേൽനോട്ടം കെ ആര്‍ എഫ് ബി കാസർഗോഡ് ഡിവിഷൻ ഏറ്റെടുക്കുകയും, നിർദ്ദേശിച്ച മാതൃകയിലുള്ള വിശദ പദ്ധതി രൂപരേഖ തയ്യാറാക്കി സമർപ്പിച്ചതിനെ തുടർന്ന് 18.08.2022 തീയതിക്ക് പദ്ധതിക്ക് 21.8 കോടിയുടെ സാമ്പത്തിക അനുമതിയും, 02.03.203 തീയ്യതിക്ക് 23.28 കോടി രൂപയുടെ സാങ്കേതിക അനുമതി ലഭിക്കുകയും ചെയ്തു.
നീലേശ്വരത്തിന്റെ സമഗ്ര വികസനത്തിന് പര്യാപ്തമായ പദ്ധതിയാണ് രാജാ റോഡ് വികസനവും കച്ചേരി കടവ് പാലംനിർമ്മാണവും. രാജാ റോഡ് വികസനത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കൽ നടപടികൾ അവസാനഘട്ടത്തി ൽ എത്തിയിരിക്കുകയാണ്.
കച്ചേരി കടവ് പാലത്തിന്റെയും അനുബന്ധ റോഡുകളുടെയും നിർമ്മാ ണത്തിന് ആവശ്യമായ ഭൂമി ഉടമകള്‍ സ്വമേധയാ വിട്ടുനൽകിയത് കൊണ്ടാ ണ് ഈ പ്രവർത്തി ആദ്യം ആരംഭിക്കാൻ സാധിച്ചത്.
പാലത്തിന് 7.5 മീറ്റർ മുതൽ 8.5 മീറ്റർ വരെ വീതിയോടു കൂടിയ ക്യാരേജ് വേയും, ഇരുഭാഗങ്ങളിലുമായി 1.5 മീറ്റർ മുതൽ 2 മീറ്റർ വരെ വീതിയിലുള്ള നടപ്പാതയും ഉൾപ്പെടെ ആകെ 11 മീറ്റർ മുതൽ 12 മീറ്റർ വരെ വീതിയും ഉണ്ട്. പൈൽ ഫൗണ്ടേഷനും 15 ബിയറുകളും ഉൾപ്പെടുന്ന സബ്സ്ട്രക്ചറാണ് രൂപരേഖയിൽ വിഭാവനം ചെയ്തിട്ടുള്ളത്. 9 സ്പാനുകൾ ഉള്ള പാലത്തിന്റെ രാജാറോഡ് ഭാഗത്തേക്ക് വരുന്ന രണ്ട് സ്പാനുകൾ പ്രീസ്ട്രെസ്സ്ഡ് ഗർഡറുകളും, പുഴക്ക് പുറകെ വരുന്ന ഭാഗം ബൌസ്ട്രിംഗ് രീതിയിലും, കരഭാഗത്ത് വരുന്ന ശേഷിക്കുന്ന 6 സ്പാനുകൾ സോളിഡ് സ്ലാബുകളും ആണ് നൽകിയിരിക്കുന്നത്.
പാലം നിർമ്മാണത്തോടൊപ്പം രാജാറോഡ് ഭാഗത്തേക്ക് 192 മീറ്റർ നീളമുള്ള സമീപന റോഡും , കാഞ്ഞങ്ങാട് ഭാഗത്തേക്ക് 292 മീറ്റർ നീളമുള്ള സമീപന റോഡും, പുതുതായി നിർമ്മിച്ച നീലേശ്വരം മുനിസിപ്പാലിറ്റി കെട്ടിടത്തിലേക്ക് 50 മീറ്റർ നീളമുള്ള സമീപന റോഡും ഉള്‍പ്പെടെ ആകെ 534 മീറ്റർ സമീപന റോഡും നിർമ്മിക്കും.
കാഞ്ഞങ്ങാട് നീലേശ്വരം ടൗണുകളെ ആശ്രയിക്കുന്ന മലയോര നിവാസികളുടെയും നീലേശ്വരം നിവാസികളുടെയും ചിരകാല അഭിലാഷമാണ് പാലം യാഥാർത്ഥ്യമാകുന്നതോടെ പൂവണിയാൻ പോകുന്നതെന്ന് തൃക്കരിപ്പൂർ എംഎല്‍എ എം. രാജഗോപാലൻ അറിയിച്ചു.

No comments