തൊഴിൽമേള 2024 സംഘടിപ്പിച്ചു
നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ബ്ലോക്ക് ഓഫീസിൽ തൊഴിൽ മേള -2024 സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവൻ മണിയറ ഉദ് ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് പി.കെ ലക്ഷ്മി അധ്യക്ഷത വഹിച്ചു. എം. സുമേഷ്, കെ. അനിൽ കുമാർ, വി.വി. സുനിത എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി രാകേഷ് സ്വാഗതവും പി. സജിത്ത് നന്ദിയും പറഞ്ഞു. കേന്ദ്ര പൊതുമേഖ സ്ഥാപനങ്ങളും സ്വകാര്യ മേഖലയിൽ നിന്നുള്ള 12 പ്രമുഖ സ്ഥാപനങ്ങൾ മേളയിൽ പങ്കടുത്തു120 ഓളം ഉദ്യോഗാർത്ഥികൾ പങ്കെടുത്ത മേള ശ്രദ്ധേയമായ എൽഐസി, എസ്ബിഐ, കാഡ് ഡി സെൻറൽ, ഇമ്മാനുവൽ സിൽക്സ്,കല്യാൺ സിൽക്ക്സ്,യമഹ,മില പ്രോംപ്റ്റ് എന്നി സ്ഥാപനങ്ങളും മേളയിൽ പങ്കെടുത്തു.
No comments