Breaking News

സ്കൂൾ കെട്ടിടം ഉദ്ഘാടനം മാർച്ച്‌ 9ന്

നീലേശ്വരം ജിഎൽപി സ്കൂളിന് നിർമിച്ച 3 നില കെട്ടിടത്തിന്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി മാർച്ച് 9ന് രാവിലെ 10.30 ന് നിർവഹിക്കും. 2.88 കോടി രൂപ വിനിയോഗിച്ച് ആണ് കെട്ടിടം നിർമിച്ചത്.
മണ്ഡലത്തിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന എൽ.പി.സ്കൂൾ എന്ന പ്രത്യേകതയുള്ള ഈ വിദ്യാലയത്തിന് ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് തന്നെ കെട്ടിട നിർമ്മാണത്തിന് തുക അനുവദിച്ചിരുന്നു.
സ്ഥലപരിമിതിയുള്ള സ്കൂളിൽ പുതിയ കെട്ടിട നിർമ്മാണം എന്നത് വലിയ വെല്ലുവിളിയായിരുന്നു. അതുകൊണ്ടുതന്നെ നിലവിലുണ്ടായിരുന്ന കാലപ്പഴക്കം ചെന്ന പഴയ കെട്ടിടങ്ങൾ മുഴുവൻ പൊളിച്ചു മാറ്റിയിട്ടാണ് മൂന്ന് നിലകളിലായി 1267.95 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള പുതിയ കെട്ടിടം നിർമ്മിച്ചിട്ടുള്ളത്.

സ്കൂളിന്റെ കാര്യക്ഷമമായ പ്രവർത്തികളുടെ പഠനാന്തരീക്ഷം മികവുറ്റതാക്കുന്നതിനും ആവശ്യമായ എല്ലാ സൗകര്യങ്ങളും കെട്ടിടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലിഫ്റ്റ് സൗകര്യമുള്ള കേരളത്തിലെ ആദ്യത്തെ ജി.എൽ.പി സ്കൂൾ എന്ന പ്രത്യേകതയും ഈ കെട്ടിടത്തിനുണ്ട്.

14 ക്ലാസ് മുറികൾ, പ്രധാനാധ്യാപകന്റെ റൂം, ഓഫീസ് റൂം, ഭിന്നശേഷി സൗഹൃദ ടോയ്ലറ്റ് ഉൾപ്പെടെ 23 ടോയ്ലറ്റുകൾ, മികച്ച സൗകര്യങ്ങളോടുകൂടിയ അടുക്കള, കോൺഫറൻസ് ഹാൾ, ലൈബ്രറി, ഐടി ലാബ്, സ്റ്റാഫ് റൂം തുടങ്ങിയവ വിപുലമായ സൗകര്യങ്ങളാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്.

No comments