Breaking News

കച്ചെഗുഡ്ഢ എക്സ്പ്രസ്സ് മാർച്ച്‌ ഒൻപത് മുതൽ നീലേശ്വരത്ത് നിർത്തും.

കച്ചെഗുഡ്ഢ എക്സ്പ്രസ്സ് മാർച്ച്‌ ഒൻപത് മുതൽ നീലേശ്വരത്ത് നിർത്തും.സ്റ്റോപ്പിന്റെ സമയംക്രമം ദക്ഷിണ റെയിൽവേ പുറപ്പെടുവിച്ചു.ഒൻപതിന് ശനി രാവിലെ കച്ചെഗുഡ്ഡയിൽ നിന്ന് മംഗലാപുരത്തേക്കുള്ള എക്സ്പ്രസ്സ്‌ രാവിലെ 7.10 ന് നീലേശ്വരത്ത് എത്തും. തിരിച്ച് മംഗലാപുരത്ത് നിന്നും കച്ചെഗുഡ്ഢയിലേക്കുള്ള 12790 എക്സ്പ്രസ്സ്‌ രാത്രി 9.13 ന് നീലേശ്വരത്ത് എത്തും..ഉത്തര മലബാറിൽ നിന്ന് ഹൈദരാബാദിലേക്ക് ( കച്ചെഗുഡ്ഢ ) സർവീസ് നടത്തുന്ന ഏക വണ്ടിയാണ് ഇത്. നിലവിൽ ആഴ്ചയിൽ രണ്ട് ദിവസമാണ് സർവീസ്. ഇരു ഭാഗത്തേക്കും ബുധൻ, ശനി ദിവസങ്ങളിലാണ് നീലേശ്വരത്ത് എത്തുന്നത്. ഹൈദരാബാദ്, തിരുപ്പതി യാത്രക്കാർക്ക് ഏറെ ഗുണം ചെയ്യുന്നതാണ് പ്രസ്തുത വണ്ടി. ഒൻപതിന് രാവിലെ 7.10ന് എൻ ആർ ഡി സി യുടെ നേതൃത്വത്തിൽ വണ്ടിക്ക് സ്വീകരണം നൽകും.

No comments