വാർഷികവും യാത്രയയപ്പും nadathi
നീലേശ്വരം എൻകെബിഎം എ.യു.പി.സ്കൂൾ വാർഷികവും 38 വർഷത്തെ സർവീസിനു ശേഷം വിരമിക്കുന്ന പ്രഥമാധ്യാപകൻ എ.വി.ഗിരീശനുള്ള യാത്രയയപ്പും നീലേശ്വരം ശ്രീവത്സം ഓഡിറ്റോറിയത്തിൽ നടന്നു. നഗരസഭാ ചെയർപേഴ്സൺ ടി.വി.ശാന്ത ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ഡി.ഇ.ഒ.എ. ബാലാദേവി കെ.എ.എസ്.മുഖ്യാതിഥി ആയിരുന്നു. പി.ടി.എ.പ്രസിഡൻ്റ് എ.എം.മുഹമ്മദ് ഹാരീസ് അധ്യക്ഷനായിരുന്നു.
ഒന്നാം ക്ലാസിലേക്കുള്ള കുട്ടികളുടെ പ്രവേശനോദ്ഘാടനം നഗരസഭാ കൗൺസിലർ ഇ. ഷജീർ നിർവഹിച്ചു. വിവിധ മത്സര വിജയികൾക്കുള്ള സമ്മാനദാനം ഹോസ്ദുർഗ് എ ഇ ഒ .പി .ഗംഗാധരൻ നിർവ്വഹിച്ചു ബി.പി.സി.ഡോ.കെ.വി.രാജേഷ്, സ്ക്കൂൾ മാനേജർ കെ.ഉണ്ണികൃഷ്ണൻ, എം.ജ്യോത്സ്ന ,വി.വി.സൗമ്യ, എം.ബാബുരാജ്, ജിൻഷ വൈക്കത്ത് ബി.ജി.ആരതി എന്നിവർ പ്രസംഗിച്ചു. സീനിയർ അസിസ്റ്റൻറ് സി. ജ്യോതി ലക്ഷ്മി, സ്വാഗതവും എം.ആർ.ശ്യാം ഭട്ട് നന്ദിയും പറഞ്ഞു.
No comments