കൺവെൻഷൻ നടത്തി
എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ നീലേശ്വരം മുനിസിപ്പൽ കൺവെൻഷൻ നടത്തി. യൂണിയൻ കാസറഗോഡ് ജില്ലാ വൈസ് പ്രസിഡണ്ട് പാറക്കോൽ രാജൻ ഉദ്ഘാടനം ചെയ്തു. നീലേശ്വരത്ത് ചിണ്ടേട്ടന്‍ സ്മാരക ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ യൂണിയൻ മുനിസിപ്പൽ പ്രസിഡണ്ട് കെ.വി സുധാകരൻ അധ്യക്ഷത വഹിച്ചു. ലോകസഭാ തിരഞ്ഞെടുപ്പിൽ കാസർഗോഡ് പാർലമെന്റ് മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി എം.വി ബാലകൃഷ്ണൻ മാസ്റ്ററുടെ വിജയത്തിനായി പ്രവർത്തിക്കുവാൻ കൺവെൻഷൻ തീരുമാനിച്ചു. ജില്ലാ ജോ:സെക്രട്ടറി കെ വി ദാമോദരൻ , പി ജാനകി , സി.സി കുഞ്ഞിക്കണ്ണൻ , എ.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.യൂണിയൻ മുനിസിപ്പൽ കമ്മിറ്റി സെക്രട്ടറി വി.വി ശ്രീജ സ്വാഗതം പറഞ്ഞു.
No comments