Breaking News

ശ്രീ ഗണേശ മന്ദിര വാർഷിക ദിന പരിപാടി ഏപ്രിൽ 6-ന്


നീലേശ്വരം പേരോൽ ശ്രീ ഗണേശ മന്ദിര വാർഷിക ദിനത്തോടനുബന്ധിച്ച് ഏപ്രിൽ 6-ന് വിവിധ പരിപാടികളോടെ ആഘോഷിക്കുന്നതാണ്. 
      ഏപ്രിൽ 6-ന് രാവിലെ 5.30 -ന് അഷ്ടദ്രവ്യ ഗണപതി ഹോമം. 8 മണിക്ക് നവഗ്രഹ പൂജ. 10.30 -ന് എടനീർ മഠാധിപതി സച്ചിദാനന്ദ ഭാരതി സ്വാമികളെ പൂർണ്ണ കുംഭത്തോടെ മന്ദിരത്തിലേയ്ക്ക് സ്വീകരിക്കുകയും യാഗശാലയുടെ നിർമ്മാണ പ്രവർത്തനാരംഭം കുറിക്കുകയും ചെയ്യുന്നതാണ്. തുടർന്ന് അനുഗ്രഹ പ്രഭാഷണം നടത്തുന്നതാണ്.
      ഉച്ചയ്ക്ക് 2.30 മുതൽ 4 മണി വരെ എൽ.പി, യു.പി കുട്ടികൾക്ക് ഗണേശ ചിത്രരചനാ മത്സരം. 4 മണിക്ക് തിരുവനന്തപുരം ചെങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ സ്വാമി ശിവകുമാറാനന്ദയെ സ്വീകരിച്ചാനയിച്ചതിനു ശേഷം അനുഗ്രഹ പ്രഭാഷണം നടത്തുന്നതാണ്. വൈകീട്ട് 5.30 ഗണപതി സഹസ്രനാമാർച്ചനയോടുകൂടിയുള്ള പൂമൂടൽ ചടങ്ങ്. തുടർന്ന് ബാല ഗണപതി ഫ്യൂഷൻ ഡാൻസ് ടീമിൻ്റെ അരങ്ങേറ്റവും വിവിധ കലാപരിപാടികളും അരങ്ങേറുന്നതാണ്. ചിത്രരചനാ മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ 9447956179 എന്ന നമ്പറിൽ പേര് നൽകേണ്ടതാണ്.

No comments