Breaking News

യാത്രയയപ്പ് നൽകി

ദീർഘകാലത്തെ സേവനത്തിന് ശേഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ് ഫിസിക്സ് വിഭാഗം അധ്യാപിക പി .നീനാ രാമന് പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. പ്രസിഡണ്ട് കെ.വി.പ്രസാദ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. കെ.വി.മുരളി സ്നേഹോപഹാരം സമ്മാനിച്ചു. ജനറൽ സെക്രട്ടറി ഡോ.നന്ദകുമാർ കോറോത്ത് സ്വാഗതവും ഡോ.കെ.വി.വിനീഷ്കുമാർ നന്ദിയും പറഞ്ഞു.

No comments