സ്റ്റിയറിങ്ങ് കമ്മിറ്റി യോഗം ചേർന്നു
യുഡിഎഫ് തിരഞ്ഞടുപ്പ് സ്‌റ്റിയറിങ് കമ്മിറ്റി യോഗം നീലേശ്വരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ ചേർന്നു.
കാസറഗോഡ് ഡിസിസി ജനറൽ സെക്രട്ടറി മാമുനി വിജയൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം യുഡിഎഫ് ചെയർമാൻ ഇ.എം.കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. നീലേശ്വരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മഡിയൻ ഉണ്ണിക്കൃഷ്ണൻ, മണ്ഡലം യുഡിഎഫ് കൺവീനർ എറുവാട്ട് മോഹനൻ, പി.രാമചന്ദ്രൻ, ടി.വി. ഉമേശൻ. അഡ്വ. കെ.പി. നസീർ, നഗരസഭാ യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ ഇ. ഷജീർ,കെഎസ്എസ്പിഎ ജില്ലാ പ്രസിഡന്റ് പി.ഡി.സുരേന്ദ്രൻ നായർ, കെ.സലു, സി.മുഹമ്മദ്കുഞ്ഞി, കെ.പി.മഹമൂദ് ഹാജി, നഗരസഭാ കൗൺസിലർമാരായ അൻവർ സാദിഖ്, പി.കെ.ലത എന്നിവർ പ്രസംഗിച്ചു.
No comments