Breaking News

യു ഡി എഫ് ബൂത്ത്‌ തല കൺവെൻഷൻ ചേർന്നു

നീലേശ്വരം നഗരസഭ ഒമ്പതാം ബൂത്ത് തല യുഡിഎഫ് കൺവെൻഷൻ തൈക്കടപ്പുറം ക്രസന്റ് ക്ലബിൽ ചേർന്നു.
നീലേശ്വരം നഗരസഭ യുഡിഎഫ് ചെയർമാൻ ഇ.എം. കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ അൻവർ സാദിഖ് അധ്യക്ഷത വഹിച്ചു. നഗരസഭ യുഡിഎഫ് കൺവീനർ എറുവാട്ട് മോഹനൻ, സിഎംപി ജില്ലാ ആക്ടിങ്‌ സെക്രട്ടറി ടി.വി. ഉമേശൻ, നഗരസഭ കൗൺസിലർ കെ.വി.ശശികുമാർ, കെ.വി. സുരേഷ് കുമാർ, ശ്രീജ സത്യൻ, ടി.കെ.രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ: അൻവർ സാദിഖ് (ചെയ), ശ്രീജ സത്യൻ (കൺ), ടി.കെ.രാമചന്ദ്രൻ (ട്രഷ). 51 അംഗ കമ്മിറ്റിയും രൂപീകരിച്ചു.

No comments