Breaking News

ഇഫ്താർ മീറ്റ് നടത്തി

കുവൈറ്റിലെ നീലേശ്വരം കോട്ടപ്പുറം സ്വദേശികൾ ഫഹാഹീൽ മങ്കഫ് മെമ്മറീസ് ഹാളിൽ ഇഫ്താർ മീറ്റ് നടത്തി.
കുടുംബാംഗങ്ങൾ ഉൾപ്പെടെ നൂറോളം പേർ പങ്കെടുത്തു. മഹ്ഫൂസ് മൻസൂറിന്റെ ഖിറാഅത്ത് പാരായണത്തോടെ പരിപാടികൾ ആരംഭിച്ചു. എ.മുനീർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. സൈനുദീൻ കടിഞ്ഞിമൂല, എ. മുനീർ, ഇ.കെ. മുസ്തഫ എന്നിവർ പ്രസംഗിച്ചു. ഷംസുദ്ദീൻ കല്ലായി സ്വാഗതവും ടി.പി. ശാഹിദ് നന്ദിയും പറഞ്ഞു. ഷംസുദീൻ, കല്ലായി അൻവർ, അബ്ദുൽ ഖാദർ, ശാഹിദ്, രിസാൽ, ഇജാസ്, ഷറഫലി, ഷഫീഖ്, ശിഹാബ്, ലബീബ്, സൈഫി, ശക്കീർ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. കോട്ടപ്പുറത്തുകാരായ കുവൈറ്റ് പ്രവാസികൾക്ക് വേണ്ടി വൈദ്യസഹായം ഉൾപ്പെടെയുള്ള സാമൂഹിക സേവനങ്ങൾ ലഭ്യമാക്കാനാവശ്യമായ കാര്യങ്ങൾ നടപ്പാക്കാൻ തീരുമാനിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു.

No comments