Breaking News

പാസ്സിങ് ഔട്ട്‌ പരേഡ് നടത്തി

സ്‌റ്റുഡന്റ് പോലീസ് കാഡറ്റ് നീലേശ്വരം പോലീസ് സ്‌റ്റേഷന്റെ നേതൃത്വത്തിൽ സംയുക്ത പാസിങ് ഔട്ട് പരേഡ് നടത്തി.
ചായ്യോത്ത് ഗവ.ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ ആണ് പാസിങ് ഔട്ട് പരേഡ് നടന്നത്. സ്കൂൾ എസ്‌പിസി യൂണിറ്റിനു പുറമെ കക്കാട്ട് ജിഎച്ച്എസ്എസ്, മേക്കാട്ട് ജിവിഎച്ച്എസ്എസ് എന്നിവിടങ്ങളിലെയും സീനിയർ എസ്പിസി കേഡറ്റുകൾ പരേഡിൽ പങ്കെടുത്തു. എസ്പിസി കാസറഗോഡ് ജില്ലാ നോഡൽ ഓഫീസറും നാർക്കോട്ടിക് സെൽ ഡിവൈഎസ്പിയും ആയ എം.എ.മാത്യു സല്യൂട്ട് സ്വീകരിച്ചു. നീലേശ്വരം സിഐ, കെ.വി.ഉമേശൻ, എസ്പിസി, എഡിഎൻ ഒ ടി. തമ്പാൻ, സ്കൂൾ ഹെഡ്മാസ്റ്റർമാരായ എം. മനോജ് കുമാർ, എം.സുരേന്ദ്രൻ, എൻ.രഘു എന്നിവർ സന്നിഹിതരായിരുന്നു. മേക്കാട്ട് ജിവിഎച്ച്എസ്എസിലെ ശിവദർശ് കമാൻഡറും കക്കാട്ട് ജിഎച്ച്എസ്എസിലെ എ. അനന്യ അസിസ്റ്റന്റ് കമാൻഡറും ആയി 8 പ്ലാറ്റൂണുകൾ പരേഡിന് നേതൃത്വം നൽകി.
ബെസ്റ്റ് ഓൾറൗണ്ടർ, ബെസ്റ്റ് കാസറ്റ് എന്നിവയായി യഥാക്രമം ഋതുവർഷ. കെ.രാജു, വി.കെ. അനാമിക എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. ഇരുവരും ചായ്യോത്ത് ജിഎച്ച്എസ്എസ് യൂണിറ്റിലെ കാഡറ്റുകൾ ആണ്. സർവീസിൽ നിന്ന് വിരമിക്കുന്ന ഡിവൈഎസ്പി എം. എ.മാത്യു, മേക്കാട്ട് സ്കൂൾ ഹെഡ്മാസ്റ്റർ എൻ. രഘു, എസ്പിസി പരിശീലനത്തിന് നേതൃത്വം നൽകിയ അധ്യാപകർ,
പോലീസ് ഉദ്യോഗസ്ഥർ, എസ്പിസി കാഡറ്റുകൾ എന്നിവർക്ക് ഉപഹാരങ്ങളും സമ്മാനിച്ചു.

No comments