വായനാ വെളിച്ചവുമായി നീലേശ്വരം പൊതുജന വായനശാല
അവധിക്കാലത്ത് സ്‌കൂൾ കുട്ടികളിലേക്ക് വായനാ വെളിച്ചമെത്തിക്കാൻ വായനാ വെളിച്ചം പദ്ധതിയുമായി നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ പൊതുജന വായനശാല ഗ്രന്ഥാലയം.
ബാലവേദി നേതൃത്വത്തിൽ ഏപ്രിൽ, മെയ് മാസങ്ങളിലായാണ് പദ്ധതി. കുട്ടികളുടെ പുസ്തകവായന പോഷിപ്പിക്കുക, വായിച്ച പുസ്തകങ്ങളെ ആസ്പദമാക്കി വായനക്കുറിപ്പ് തയാറാക്കുക, വായനാ അനുഭവങ്ങൾ പങ്കുവെക്കുക, വായിച്ച കൃതികളെ ആസ്പദമാക്കി നാടകം, മോണോ ആക്ട്, സംഗീതശിൽപം, കഥാപ്രസംഗം, ചിത്രരചന എന്നിവ സംഘടിപ്പിക്കുക, വായനാനുഭവങ്ങൾ, സൃഷ്ടികൾ, ആസ്വാദനക്കുറിപ്പുകൾ, ചിത്രങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തി കയ്യെഴുത്തു മാസികകൾ തയാറാക്കുക, കഥ, കവിത, ചിത്രകല, നാടകം തുടങ്ങിയ ക്യാമ്പുകൾ നടത്തുക തുടങ്ങിയവയാണ് പരിപാടികൾ. മികവു പുലർത്തുന്ന കുട്ടികൾക്ക് ഗ്രന്ഥശാല, താലൂക്ക് തലങ്ങളിൽ പുരസ്‌കാരങ്ങൾ നൽകും. പങ്കെടുക്കുന്ന കുട്ടികൾ ഏപ്രിൽ 5 നു മുൻപ് പേര് നൽകണം. ഫോൺ: 9495572266.
No comments