Breaking News

കമ്പപ്പോര് നാളെ ബാനത്ത്

ഉത്തരമേഖല വടംവലി മത്സരം കമ്പപ്പോര് നാളെ പരപ്പ ബാനത്ത് നടക്കും. ബാനം ഗവ.ഹൈസ്‌കൂൾ അധ്യാപക രക്ഷാകർതൃ സമിതിയുടെ ആഭിമുഖ്യത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. വൈകുന്നേരം ആറു മണി മുതൽ പ്രത്യേകം തയ്യാറാക്കിയ ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിലായിരിക്കും മത്സരങ്ങൾ നടക്കുക. ട്രോഫിക്ക് പുറമേ ആദ്യ നാല് സ്ഥാനക്കാർക്ക് യഥാക്രമം 12022, 7077, 5055, 3033 രൂപ വീതം സമ്മാനമായി ലഭിക്കും. ഇതിനു പുറമെ കോർട്ടർ ഫൈനലിൽ പുറത്താകുന്ന നാല് ടീമുകൾക്ക് 1000 രൂപ വീതവും ലഭിക്കും.ഉത്തരകേരളത്തിലെ പ്രമുഖ ടീമുകൾ മാറ്റുരയ്ക്കും.

No comments