വാർഷികവും യാത്രയയപ്പും അനുമോദനവും നടത്തി
പരത്തിക്കാമുറി ഗവ എൽ പി സ്കൂൾ വാർഷികവും ദീർഘകാലത്തെ അധ്യാപക സേവനത്തിനു ശേഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന പ്രഥമാധ്യാപകൻ ടി.വി ജയരാജൻ, കെ.പി.ഗീത ടീച്ചർ എന്നിവർക്കുള്ള യാത്രയയപ്പും നടത്തി.
തൃക്കരിപ്പൂർ എംഎൽഎ എം.രാജഗോപാലൻ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് വിരമിക്കുന്ന അധ്യാപകരെ ഉപഹാരം നൽകി ആദരിച്ചു.നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടിവി ശാന്ത അധ്യക്ഷത വഹിച്ചു.വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി ഭാർഗ്ഗവി,വാർഡ് കൗൺസിലർ കെ.മോഹനൻ, പി ടി എ പ്രസിഡണ്ട് എം സത്യൻ, വികസന സമിതി ചെയർമാൻ പ്രദീപ് ഇട്ടപ്പുറം, മദർ പിടിഎ പ്രസിഡണ്ട് ആയിഷ ഇ പി എന്നിവർ ആശംസകൾ നേർന്നു. സീനിർ അസിസ്റ്റൻ്റ് സജിത പി വി സ്വാഗതവും സ്റ്റാഫ് കൺവീനർ
പ്രിൻസി ടി.വി നന്ദിയും പറഞ്ഞു.
No comments