ജില്ലാ ആയുർവേദ ആശുപത്രി പൂർണമായും പ്രവർത്തന സജ്ജമാക്കുക
പടന്നക്കാട്ടെ കാസറഗോഡ് ജില്ലാ ആയുർവ്വേദ ആശുപത്രിക്കായി പുതുതായി നിർമ്മിച്ച 50 പേർക്ക് കിടത്തി ചികിൽസാ സൗകര്യമുള്ള കെട്ടിടം മൂന്ന് വർഷമായി പ്രവർത്തിക്കാതെ കിടക്കുകയാണ്. അടിയന്തിരമായി പ്രവർത്തിപ്പിക്കാൻ ഉടൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ എസ് എസ് പി എ) കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി ആശുപത്രിക്ക് മുമ്പിൽ ധർണ നടത്തി. ജില്ലാ പ്രസിഡണ്ട് പി സി സുരേന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. സി.പി ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയേറ്റംഗം സി. രത്‌നാകരൻ, ജില്ലാ സെക്രട്ടറി എം.കെ ദിവാകരൻ, പി.പി ബാലകൃഷ്ണൻ, കെ.സരോജിനി, പി.പി കുഞ്ഞമ്പു മാസ്റ്റർ,കെ.കെ രാജഗോപാലൻ മാസ്റ്റർ,കെ.വി രാജേന്ദ്രൻ മാസ്റ്റർ, കെ.മേശൻ, എം.കെ ബാബുരാജ് മാസ്റ്റർ, കെ.വിജയകുമാർ, പി.കെ ചന്ദ്രശേഖരൻ മാസ്റ്റർ,കെ.പി മുരളീധരൻ മാസ്റ്റർ, രാജു പടന്നക്കാട് എന്നിവർ സംസാരിച്ചു. ഇ.വി പദ്‌മനാഭൻ സ്വാഗതവും വി.രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.
No comments