Breaking News

യോഗ പരിശീലന സമാപനവും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു

സംഗം ആർട്സ് &സ്പോർട്സ് ക്ലബ്ബ്
കൊയാമ്പുറത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന യോഗ പരിശീലനത്തിന്റെ സമാപനവും, യോഗ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച, ഫോകലോർ അവാർഡ് നേടിയ ജാനകി മോട്ടിൽ, കാരിച്ചി സി. എം , നാഷണൽ, സംസ്ഥാന കബഡി മത്സരത്തിൽ ടീം മെമ്പർമാരായ പ്രതുഷ് രാജ്, ശ്രീശാന്ത്, ആദർശ്, വിഷ്ണുജിത്, നാഷ്ണൽ റോവിങ് മീറ്റ് ഗോൾഡ് മെഡൽ കരസ്ഥ മാക്കിയ വൈഗ പ്രകാശ്, എന്നിവരെ ചടങ്ങിൽ ആദരിച്ചു. യോഗ പരിശീലകാരായ ചേതന യോഗ സെന്റർ നീലേശ്വ രത്തിന്റെ ഭാസ്കരൻ പി, ശാന്തി സതീഷ്, ഷൈജ ദിനേഷ് എന്നിവർക്ക് ക്ലബ്ബിന്റെ സ്നേഹപഹാരവും നൽകി.വാർഡ് കൗൺസിലർ കെ. മോഹനൻ ഉത്ഘാടനം ചെയ്തു. പരുത്തിക്കമുറി ജി ൽ പി സ്കൂൾ ഹെഡ് മാസ്റ്റർ ടി. വി ജയരാജൻ മാസ്റ്റർ ആശംസകൾ അർപ്പിച്ചു. പ്രദീപ് കുമാർ കെ. പി. ക്ലാസ് കൈകാര്യം ചെയ്തു. ക്ലബ് പ്രസിഡന്റ്‌ കെ. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ..എം രാജൻ സ്വാഗതം ആശംസിച്ചു.

No comments