ഹാൻഡ്‌ബോൾ ജില്ലാ ചാമ്പ്യൻഷിപ് സമാപിച്ചു
കാസറഗോഡ് ജില്ലാ ഹാൻഡ് ബോൾ അസോസിയേഷൻ ജില്ലാ ചാമ്പ്യൻഷിപ്പ് സമാപിച്ചു. നീലേശ്വരം മുൻസിപ്പാലിറ്റി ചേയർപേഴ്സൻ ടി.വി ശാന്ത ഉദ്ഘാടനം ചെയ്തു. ടോംഡേവിഡിന്റെ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായി ജില്ലാ സ്പോർട്ട് കൗൺസിൽ വൈസ് പ്രസിഡന്റ് പി.പി അശോകൻ മാസ്റ്റർ ടീമുകളെ പരിചയപ്പെട്ടു. രാജീവൻ മടിയില്ലത്ത് സ്വാഗതം പറഞ്ഞു വാർഡ് കൗൺസിലർ എം.വത്സല നീലേശ്വരം രാജാസ് ഹയർ സെക്കണ്ടറി സ്കൂൾ പി.ടി.എ പ്രസിഡന്റ് വിനോദ് കുമാർ അരമന, പ്രിൻസിപ്പാൾ വിജീഷ് പി ഹെഡ്മിസ് ട്രസ് കലാ ശ്രീധർ, കേരള ഹാൻഡ്‌ബോൾ അസോസിയേഷൻ ഭാമോദരൻ മാസ്റ്റർ വയക്കര എന്നിവർ സംബന്ധിച്ചു. ജില്ലാ ഹാൻഡമ്പോൾ അസോസിയേഷൻ സിക്രട്ടറി യു ജീവേഷ് കുമാർ നന്ദിയും പറഞ്ഞു. സമ്മാനദാനം ടോം ടേവിഡ് നിർവഹിച്ചു. സമാപന പരിപാടിയിൽ രൂപേഷ് മാസ്റ്റർ സംബന്ധിച്ചു. വാസന്തി ടീച്ചർ നന്ദി പ്രകാശിപ്പിച്ചു.
No comments