Breaking News

സാമൂഹ്യ പ്രവർത്തക ദിനാചരണം സംഘടിപ്പിച്ചു

കാൻഫെഡും ശാസ്ത്ര ജില്ലാ സമിതിയും സംയുക്തമായി പി എൻ പണിക്കർ ജന്മദിനം സാമൂഹ്യപ്രവർത്തക ദിനാചരണമായി സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി അനുസ്മരണം, ആദരം എന്നിവ സംഘടിപ്പിച്ചു. പരിപാടിയുടെ ഉത്ഘാടനവും നീലേശ്വരം കരുണപാലിയേറ്റിവ് കെയർ നഴ്സ് ശാന്തകുമാരി ഭാർഗ്ഗവനെ ആദരിക്കലും കാൻഫെഡ് ജില്ലാ ജനറൻ സെക്രട്ടറി സി സുകുമാരൻ നിർവ്വഹിച്ചു. അനിതജോൺ ബളാൽ അനുസ്മരണ പ്രഭാഷണം നടത്തി. ഡോ. ടി.എം സുരേന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. ടി.വി രാജീവൻ, പി.യു കുഞ്ഞികൃഷ്ണൻ നായർ, ജെയിംസ് മാത്യു ചാമക്കുഴി, കെ ജയകുമാർ,ആലാപ് വി എന്നിവർ സംസാരിച്ചു. സാമൂഹ്യ പ്രവർത്തകരായ കെ.കുഞ്ഞിക്കണ്ണൻ, സൗമിനി നാരായണൻ, സി.മാധവൻ മാസ്റ്റർ, സി. എം.ബി നായർ, എം. ഭാസ്കരൻ നായർ എന്നിവരെ അനുസ്മരിച്ചു. ശാന്തകുമാരി ഭാർഗ്ഗവൻ മറുപടി പ്രസംഗം നടത്തി. വിജയകുമാർ ഹരിപുരം സ്വാഗതവും നോഡൽ പ്രേരക് ഇ.രാധ നന്ദിയും പറഞ്ഞു.

No comments