Breaking News

ഒന്നാം ചരമ വാർഷികം ആചരിച്ചു

അന്തരിച്ച മുൻ ഡി.സി.സി ഓഫീസ് സെക്രട്ടറിയും കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ്സിൻ്റെ മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന ചോയ്യ ങ്കോട് ചെറുവയിലെ കെ.വി. രാമചന്ദ്രൻ്റെ ഒന്നാം ചരമവാർഷികം കിനാനൂർ -കരിന്തളംമണ്ഡലം കോൺഗ്രസ്സ് കമ്മറ്റി സമുചിതമായി ആചരിച്ചു. പുഷ്പാർച്ചനയ്ക്ക് കെ.പി.സി.സി മെമ്പർ ഹക്കീം കുന്നിൽ നേതൃത്വം നൽകി. കാഞ്ഞങ്ങാട് യു ഡി എഫ് കൺവീനർ സി.വി ഭാവനൻ , നീലേശ്വരം നഗരസഭാ കൗൺസിലർ ഇ.ഷജീർ തുടങ്ങിയവർ പങ്കെടുത്തു. അനുസ്മരണ ചടങ്ങ് ഡി സി സി പ്രസിഡൻ്റ് പി.കെ ഫൈസൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് മനോജ് തോമസ്സ് അധ്യക്ഷത വഹിച്ചു. ബാലഗോപാലൻ പി കാളിയാനം സ്വാഗതം പറഞ്ഞു. മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് ഉമേശൻ വേളൂർ , ഭാരവാഹികളായ കെ.കുഞ്ഞിരാമൻ മാസ്റ്റർ, ഐ എൻ ടി യു സി സംസ്ഥാന കമ്മറ്റി അംഗം സജി.സി.ഒ. ബ്ലോക്ക് കോൺഗ്രസ്സ് ഭാരവാഹികളായ ,യു.വി റഹ്മാൻ, സിജോ പി ജോസഫ്, എം.വി പത്മനാഭൻ മണ്ഡലം വൈസ് പ്രസിഡൻ്റുമാരായ അജയൻ വേളൂർ സി.വി. ബാലകൃഷ്ണൻ ലിസ്സി വർക്കി സെക്രട്ടറിമാരായ വിജയകുമാർ കാറളം, മനോഹരൻ വരഞ്ഞൂർ, രാകേഷ് കുവാറ്റി വിഷ്ണു പ്രകാശ്, മുൻ മണ്ഡലം പ്രസിഡൻ്റ് ഗോപകുമാർ സി.വി തുടങ്ങിയവർ പ്രസംഗിച്ചു.

No comments