Breaking News

വെടിവെച്ചു കൊന്നു

കുറ്റിക്കോലിൽ മദ്യലഹരിയിലുണ്ടായ തർക്കത്തിൽ ജ്യേഷ്ഠൻ അനിയനെ വെടിവച്ചു കൊന്നു.
കുറ്റിക്കോൽ നൂഞ്ഞങ്ങാനത്തെ നാരായണൻ നായരുടെ മകൻ അശോകനാണ് (45) കൊല്ലപ്പെട്ടത്.
ഇന്നലെ രാത്രി ഒരേ വീട്ടിൽ താമസിക്കുന്ന ജ്യേഷ്ഠൻ ബാലകൃഷ്ണൻ (50) അയൽവാസിയുടെ തോക്ക് ഉപയോഗിച്ച് വെടിവെച്ച് കൊല്ലുകയായിരുന്നു. ബാലകൃഷ്ണനെ ബേഡകം പോലീസ് കസ്റ്റഡിലെടുത്തു. മദ്യപാനത്തിനിടയിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.

No comments