Breaking News

പോക്സോ ചുമത്തി കേസെടുത്തു

കശുമാവില്‍ തോട്ടത്തില്‍ അണ്ടിപെറുക്കാന്‍ കൂട്ടികൊണ്ടുപോയി പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയ പീഡിപ്പിച്ച 50 കാരനെതിരെ പോക്‌സോ നിയമ പ്രകാരം കേസെടുത്തു. രാജപുരം പോലീസ് സ്റ്റേഷന്‍ പരിധിയില ആണ്‍കുട്ടിയുടെ പരാതി പ്രകാരം മാലക്കല്ല് സ്വദേശിക്കെതിരെയാണ് രാജപുരം പോലീസ് കേസെടുത്തത്. വ്യാഴാഴ്ച വൈകുന്നേരമാണ് പരാതിക്കാസ്പദമായ സംഭവം. കശുവണ്ടി പെറുക്കാനെന്ന വ്യാജേന കുട്ടിയെ കശുമാവില്‍ തോട്ടത്തിലേക്ക് കൂട്ടികൊണ്ടു പോവുകയായിരുന്നു. ആരും വരുന്നില്ലെന്ന് ഉറപ്പാക്കിയ ശേഷം കുട്ടിയെ പ്രതി തോട്ടത്തില്‍ വെച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു.

വീട്ടിലെത്തിയ കുട്ടി ബന്ധുക്കളോട് സംഭവം തുറന്നു പറഞ്ഞു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. കുട്ടി യുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ കസ്റ്റ ഡിയിലെടുത്തു.

No comments