പുസ്തകം പ്രകാശനം ചെയ്തു
നീലേശ്വരം അച്ചാംതുരുത്തി സ്വദേശാഭിമാനി വായനശാല ആൻഡ് ഗ്രന്ഥാലയം ജയരാജ് തുരുത്തിയുടെ " ചിരിയോര കാഴ്ചകൾ " എന്ന പുസ്തകം പ്രകാശനം ചെയ്തു. നീലേശ്വരം നഗരസഭ ചെയർ പേഴ്സൺ ടി വി ശാന്ത ഉദ്ഘാടനം ചെയ്തു. കഥാകൃത്ത് പി വി ഷാജികുമാർ പ്രകാശനം നടത്തി. ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് പി വേണുഗോപാലൻ പുസ്തകം ഏറ്റുവാങ്ങി. ഡോ. സജീവൻ കെ വി പുസ്തകപരിചയം നടത്തി.നാലപ്പാടം പത്മനാഭൻ അധ്യക്ഷത വഹിച്ചു. ഷംസുദീൻ അരിഞ്ചിറ, ശ്രീജിത്ത് ടി വി, ഡോ. മഞ്ജുള, പി വി ജയചന്ദ്രൻ, ടി തമ്പാൻ, സജീവൻ ടി വി, ഫറീന കോട്ടപ്പുറം എന്നിവർ സംസാരിച്ചു. വിനോദൻ കെ പി സ്വാഗതം പറഞ്ഞു. ടി.യരാജൻ മറുമൊഴിയും മുങ്ങത്ത് വിജയൻ നന്ദിയും പറഞ്ഞു.
No comments