ഗ്രാമസഭ നടത്തി
തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിലെ അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസർ ആയ റവന്യൂ റിക്കവറി ഡെപ്യൂട്ടി കലക്ടർ പി.ഷാജു ഉദ്ഘാടനം ചെയ്തു. നീലേശ്വരം നഗരസഭ ചെയർപഴ്സൻ ടി.വി. ശാന്ത അധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർമാരായ പി.വത്സല, കെ.ജയശ്രീ, ബൂത്ത് ലവൽ ഓഫിസർമാരായ പി.ഉണ്ണിക്കൃഷ്ണൻ നായർ, കെ. പ്രശാന്ത്, വിജിഷ, സ്കൂൾ അധ്യാപകൻ വി.വി.പ്രദീപ് കുമാർ, ബൂത്ത് ലവൽ ഏജന്റുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സമ്മതിദായകൻ, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു. രാജാസ് സ്കൂളിലെ 4, 5, 6, 7 നമ്പർ ബൂത്തുകളുടെ ഗ്രാമസഭയാണ് ചേർന്നത്. എല്ലാവരുടെയും സാന്നിധ്യത്തിൽ വോട്ടർ പട്ടിക ഉറക്കെ വായിച്ചു കേൾപ്പിച്ച് മരിച്ചു പോയവരുടെ പേരുകൾ നീക്കാനും ഇല്ലാത്തവ കൂട്ടിച്ചേർക്കാനും തെറ്റുകൾ തിരുത്താനും നടപടി തുടങ്ങി. തെറ്റ് തിരുത്താനുള്ള അപേക്ഷകൾ നേരിട്ട് വാങ്ങി. നീലേശ്വരം വില്ലേജിലെ 19 ബൂത്തുകൾ ഉൾപ്പെടെ നീലേശ്വരം നഗരസഭയിലെ 30 ബൂത്തുകളിലും ഇലക്ഷൻ ഗ്രാമസഭകൾ ചേർന്നു.
No comments