Breaking News

നീലേശ്വരം തൈക്കടപ്പുറം- ഓർക്കുളം റോഡ് കൺസെന്റ് കൈമാറി

നീലേശ്വരം തൈക്കടപ്പുറം- ഓർക്കുളം റോഡ് പാലത്തിന്റെ തൈക്കടപ്പുറം ഭാഗത്തുള്ള കൺസൻറ് സ്ഥലമുടമയിൽ നിന്നും വാങ്ങി ഗവൺമെൻറിലേക്ക് സമർപ്പിച്ചു. ഇന്ന് രാവിലെ എംഎൽഎ യുടെ ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ പാലം നിർമ്മാണ സഹായ കമ്മിറ്റി ഭാരവാഹികൾ തൃക്കരിപ്പൂർ എംഎൽഎ എം.രാജഗോപാലന് കൺസെൻറ് കൈമാറി.
ചടങ്ങിൽ പാലം നിർമ്മാണ സഹായ കമ്മിറ്റി വർക്കിംഗ് ചെയർമാൻ മഹ്മൂദ് കോട്ടായി, കൺവീനർ ടി. പി.കലേശൻ, മുനിസിപ്പൽ കൗൺസിലർമാരായ വിനുനിലാവ്, അബൂബക്കർ.വി,കമ്മിറ്റി ഭാരവാഹികളായ ഉമേശൻ. കെ. പി, പ്രകാശൻ.കെ, അബ്ദുൾറഹ്മാൻ.കെ, ഷൗക്കത്തലി, ലത്തീഫ് ഹാജി. യു. എം, സുകുമാരൻ പി. വി, ദാമോദരൻ.എം.വി എന്നിവർ സംബന്ധിച്ചു.

No comments