Breaking News

കർണാടക ബോട്ട് പിടിയിൽ

നിയമ വിരുദ്ധ മത്സ്യബന്ധനത്തിലേർപ്പെട്ട കർണാടക ബോട്ട് പിടിയിൽ . ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് - തൃക്കരിപ്പൂർ , കുമ്പള, ബേക്കൽ കോസ്റ്റൽ പോലീസും സംയുക്തമായി നടത്തിയ രാത്രികാല കടൽ പട്രോളിംഗിലാണ് ബോട്ടുകൾ പിടികൂടിയത്. ഫിഷറീസ് അസിസ്റ്റൻ്റ് ഡയറക്ടർ പ്രീത പി വി യുടെ നിർദേശ പ്രകാരം തൃക്കരിപ്പൂർ
 ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ കുമാരി ഐശ്വര്യ എസ് ഇൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന. രാത്രി സമയത്ത് 12 വാട്ടിൽ അധികം ശക്തിയുള്ള ലൈറ്റ് ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയതിനു നിഷാൻ എന്ന ബോട്ട് ആണ് പിടിയിൽ ആയത്. ബോട്ടിനെതിരെ പിഴ അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. എൻഫോഴ്സ്മെൻ്റ് ഗാർഡ് വിനോദ് കുമാർ; റെസ്ക്യൂ ഗാർഡുമാരായ,ശിവകുമാർ ; അജീഷ് , അക്ബർ അലി; പ്രിജിത് ബിനീഷ് എന്നിവരും, സ്രാങ്ക് നാരായണൻ, , കോസ്റ്റൽ വാർഡൻ സജിൻ, കോസ്റ്റൽ പോലീസ് പ്രദീപ് കുമാർ,സുബാഷ് വി കേ; രാജേഷ്;പവിത്രൻ ജോഷിത്, എന്നിവർ അടങ്ങുന്ന സംഘം ആണ് നിയമലംഘനം പിടികൂടിയത് . നിയമ വിരുദ്ധ മത്സ്യബന്ധന രീതികൾക്കെതിരെയുള്ള വരും ദിവസങ്ങളിലും കർശന നടപടികൾ തുടർന്ന് വരുമെന്നും കാസർഗോഡ് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ. എ ലബീബ് അറിയിച്ചു.

No comments