Breaking News

അടയാളം കൊടുത്തു

നീലേശ്വരം പുതുക്കൈ കുഞ്ഞിപ്പുര തറവാട് കളിയാട്ടത്തിന് അടയാളം കൊടുത്തു. ബാലകൃഷ്ണൻ അന്തിത്തിരിയനിൽ നിന്നു കോലധാരി രാജൻ പണിക്കർ കൊടിയില ഏറ്റുവാങ്ങി.മാർച്ച്‌ 30,31 തീയതികളിലാണ് കളിയാട്ടം. 30 നു പുലർച്ചെ 5 നു ഗണപതിഹോമം, രാവിലെ 10 നു പുതുക്കൈ മുച്ചിലോട്ട് ചൊവ്വ വിളക്ക്, രാത്രി 10 നു തറവാട്ടിൽ മറയൂട്ട്, ആലയിൽ അടിയന്തിരം, രാത്രി 11 ന തെയ്യം തുടങ്ങൽ, 12 നു വിഷ്ണുമൂർത്തിയുടെ തോറ്റം പുറപ്പാട്. 31 നു രാവിലെ മുതൽ രക്‌തചാമുണ്ഡി, തുടർന്നു വിഷ്ണുമൂർത്തി തെയ്യക്കോലങ്ങൾ അരങ്ങിലെത്തും. ഉച്ചയ്ക്ക് അന്നദാനവുമുണ്ടാകും.

No comments