Breaking News

പഴയ കാല കോൺഗ്രസ് (ഐ)പ്രവർത്തകരായ ശിവദാസൻ,സിംന തുടങ്ങിയവർ കോൺഗ്രസ്(എസ്)ൽ ചേർന്നു.

നീലേശ്വരം പടിഞ്ഞാറ്റം കൊഴുവലിലെ പഴയ കാല കോൺഗ്രസ് (ഐ)പ്രവർത്തകരായ ശിവദാസൻ,സിംന തുടങ്ങിയവർ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നേതൃത്വം നൽകുന്ന കോൺഗ്രസ്(എസ്)പ്രസ്ഥാനത്തിൽ ചേർന്ന് പ്രവർത്തിക്കുവാൻ സന്നദ്ധരായി മുന്നോട്ടു വന്നു.
    കോൺഗ്രസ്(എസ്) കാസർഗോഡ് ജില്ലാ പ്രസിഡണ്ട് ടി.വി.വിജയൻ മാസ്റ്റർ, മുൻ ജില്ലാ പ്രസിഡണ്ടും മലബാർ ദേവസ്വം ബോർഡ് മെമ്പറുമായ കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, പി.കെ.മദനമോഹനൻ,യൂത്ത് കോൺഗ്രസ്(എസ്)ജില്ലാ ട്രഷറർ ഹരീഷ്.ഇ തുടങ്ങിയവർ അവരെ പടിഞ്ഞാറ്റം കൊഴുവലിലെ ഭവനത്തിൽ എത്തി പാർട്ടി പതാക നൽകി സ്വീകരിച്ചു.

No comments