ഏഴ് കോടി രൂപ പിടിച്ചു
കാഞ്ഞങ്ങാട് അമ്പലത്തറ ഗുരുപുരത്തെ അടച്ചിട്ട വീട്ടിൽ നിന്നും ഏഴ് കോടിയോളം 2000 രൂപയുടെ നോട്ടുകൾ പിടികൂടി. ബാബുരാജ് എന്ന ആളുടെ വാടക വീട്ടിൽ നിന്നുമാണ് പണം പിടിച്ചത്. ഈ വീട്ടിൽ പാണത്തൂർ സ്വദേശികളാണ് താമസിച്ചിരുന്നത്. വീട് അടച്ചിട്ട നിലയിലായിരുന്നു. ഇന്ന് വൈകിട്ട് അമ്പലത്തറ പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർ പ്രതീഷിൻ്റെ നേതൃത്വത്തിൽ വീട് റെയിഡ് ചെയ്തതാണ് പണം പിടിച്ചത്. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
No comments