Breaking News

ജാഗ്രത സമിതി യോഗം ചേർന്നു

നീലേശ്വരം ജനമൈത്രീ ശിശു സൗഹൃദ പോലീസിന്റെ നേതൃത്വത്തിൽ നീലേശ്വരം വ്യാപാരി ഭവനിൽ ജാഗ്രതാ സമിതി യോഗം ചേർന്നു. നീലേശ്വരം പോലീസ് ഇൻസ്‌പെക്ടർ ഉമേശൻ കെ.വി ജാഗ്രതാ സമിതി യോഗം ഉദ്ഘാടനം ചെയ്തു. കുറ്റകൃത്യങ്ങൾ പെരുകുന്ന സാഹചര്യത്തിൽ നഗരത്തിൽ ,റസിഡൻസ് ഏരിയ, സ്‌കൂൾ പരിസരങ്ങൾ, ആരാധനാലയങ്ങളുടെ പരിസരങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ പുതിയ ക്യാമറകൾ വെക്കാൻ തീരുമാനിച്ചു. ഏഴുപതോളം പുതിയ സ്ഥലങ്ങളിലാണ് ക്യാമറ വെയ്ക്കുക. യോഗത്തിൽ റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ അധ്യാപകർ, വ്യാപാരി പ്രതിനിധികൾ, ആരാധനാലയ പ്രതിനിധികൾ,ജെ.സി.ഐ ലയൺസ്, പ്രതിനിധികൾ, വിവിധ സ്‌ക്കൂളുകളിലെ പി.ടി.എ പ്രസിഡന്റുമാർ എന്നിവർ പങ്കെടുത്തു. ജനമൈത്രീ ബീറ്റ് ഓഫീസ്സർ പ്രദീപൻ കോതോളി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കെ.വി.സുരേഷ് കുമാർ ,രാജാസ് സ്‌കൂൾ പ്രിൻസിപ്പൽ പി.വിജീഷ്., കോട്ടപ്പുറം ഗവ. ഹയർ സെക്കന്ററി സ്‌കൂൾ പ്രിൻസിപ്പൽ ബി.നിഷ, ഹെഡ് മാസ്റ്റർ എം.രാജൻ ,ചായ്യോത്ത് ഗവ. ഹയർ സെക്കന്ററി സ്‌ക്കൂളിലെ കമ്യൂണിറ്റി പോലീസ് ഓഫീസ്സർ പി.വി സുനിൽ ,ജനമൈത്രീ ജാഗ്രതാ സമിതി അംഗം ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർ, കനറാബാങ്ക് പ്രതിനിധി ഇ.ശ്രീരാജ്. , പി.ടി.എ പ്രസിഡന്റുമാരായ വിനോദ് കുമാർ അരമന, എം.കെ. വിനയരാജ്, പ്രദീപ് അഴിത്തല, എന്നിവർ സംസാരിച്ചു. നീലേശ്വരം ടൗണിൽ പുതുതായി കടകളിൽ നിന്ന് പുറത്തേക്ക് 40 ഓളം ക്യാമറകളും ,സ്‌കൂളുകളിൽ 10 ക്യാമറകളും, റെസിഡൻസ് അസോസിയേഷന്റെ ഭാഗമായി 10 ക്യാമറകളും , ജെ.സി.ഐ , ആരാധനാലയങ്ങൾ അവരുടെ നേതൃത്വത്തിൽ 10 ക്യാമറകളും വയ്ക്കാൻ സന്നദ്ധമാണെന്ന് അറിയിച്ചു.

No comments