Breaking News

അന്തരിച്ചു

പ്രമുഖ തന്ത്രിവര്യനും തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ കീഴ്ശാന്തിയുമായ നീലേശ്വരം ആലമ്പാടി ഇല്ലത്തെ വാസുദേവ പട്ടേരി (52) തിരുവനന്തപുരത്ത് അന്തരിച്ചു.
സംസ്കാരം നാളെ രാവിലെ 8 മണിക്ക് ആലമ്പാടിയിൽ. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. ധർമസ്ഥല മഞ്ജുനാഥ ക്ഷേത്രം ഉൾപ്പെടെ കർണാടകയിലെയും കാസർകോട്, തിരുവനന്തപുരം ജില്ലകളിലെയും നിരവധി ക്ഷേത്രങ്ങളിൽ തന്ത്രിസ്ഥാനം വഹിക്കുന്നു. പരേതനായ ആലമ്പാടി വാസുദേവ പട്ടേരിയുടെയും ഗൗരി അന്തർജനത്തിന്റെയും മകനാണ്. ഭാര്യ: സന്ധ്യാറാണി ( ഗോകർണം നടുവന്തോടി ഇല്ലം). മക്കൾ: ശ്രീവാസ്, വിഷ്ണുമായ. സഹോദരങ്ങൾ: ആലമ്പാടി മാധവ പട്ടേരി, ആലമ്പാടി പത്മനാഭ പട്ടേരി, കൈതപ്രം കണ്ണാടി ഇല്ലത്ത് ഗൗരി അന്തർജനം.

No comments