മീഡിയ സെന്റർ ഉദ്ഘാടനം ചെയ്തു
ലോകസഭാ തെരഞ്ഞെടുപ്പ് 2024 ന്റെ ഭാഗമായുള്ളകാസറഗോഡ് ജില്ലാ തല മീഡിയാ സെൻറർ കാസർകോട് പാർലമെൻറ് മണ്ഡലം വരണാധികാരിയും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുമായ ജില്ലാ കലക്ടർ കെ.ഇമ്പശേഖർ ഉദ്ഘാടനം ചെയ്തു. ജില്ലാ ഇൻഫർമേഷൻ ഓഫീസ് പി ആർ ചേമ്പറിൽ നടന്ന പരിപാടിയിൽ ജില്ലാ പോലീസ് മേധാവി പി. ബിജോയി, സബ്കളക്ടർ സൂഫിയാൻ അഹമ്മദ് അസി കളക്ടർ ദിലീപ് കെ കൈനിക്കര,ആർ ഡി ഒ പി.ബിനുമോൻ, എം സി എം സി അംഗം പ്രൊഫ വി.ഗോപിനാഥ്, മീഡിയ നോഡൽ ഓഫീസറായ ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ നോഡൽ ഓഫീസർ വി.ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
No comments