അനുമോദിച്ചു
നീലേശ്വരം ചിറപ്പുറം ബി ഏ സി യുടെ ആഭിമുഖ്യത്തിൽ കേരള സർക്കാരിൻ്റെ സാമൂഹ്യക്ഷേമ വകുപ്പ് നൽകുന്ന സംസ്ഥാനത്തെ മികച്ച അങ്കണവാടി ഹെൽപ്പർക്കുള്ള അവാർഡ് നേടിയ ചിറപ്പുറം ആലിൻ കീഴിൽ അങ്കണവാടി ഹെൽപ്പർ ജോളി അഗസ്റ്റിനെ അനുമോദിച്ചു. മുൻ പഞ്ചായത്ത് പ്രസിഡൻ്റ് കെ വി ദാമോദരൻ ഉൽഘാടനവും ഉപഹാരവും നൽകി അനുമോദിച്ചു. ബി ഏ സി പ്രസിഡൻ്റ് കെ രഘു അധ്യക്ഷത വഹിച്ചു. സി ഡി എസ് ചെയർ പേഴ്സൺ പി.എം സന്ധ്യ ,പി എസ് അനിൽകുമാർ എന്നിവർ ആശംസ പ്രസംഗം നടത്തി .ബി ഏ സി സെക്രട്ടറി ടി രാജൻ സ്വാഗതവും, എം ഗോപിനാഥൻ നന്ദിയും പറഞ്ഞു
No comments